
പാസ്‌പോർട്ട് പുതുക്കാൻ റേഷൻകാർഡിന്റെ പകർപ്പ് ചോദിച്ചിട്ടു തന്നില്ല, അനുജന്റെ വീടിന് തീയിട്ട് ജ്യേഷ്ഠൻ
പാസ്പോര്‍ട്ട് പുതുക്കാന്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയില്ലെന്ന് ആരോപിച്ച് ജ്യേഷ്ഠന്‍ അനുജന്റെ വീടിന് തീയിട്ടു. തടസം പിടിക്കാന്‍ വന്ന അമ്മയെ ഇയാള്‍ മര്‍ദിച്ചു. സംഭവത്തില്‍ ബിജുനാഥന്‍ പിള്ള(43)യെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്തുകുളക്കട മംഗലശ്ശേരില്‍ രഘുനാഥന്‍ പിള്ളയുടെ വീടിനാണ് തീയിട്ടത്. ഇവരുടെ അമ്മ ഭായിയമ്മ(64)യ്ക്കാണ് മര്‍ദനമേറ്റത്. കിടപ്പുമുറിയിലെ സാധനസാമഗ്രികള്‍, എസി തുടങ്ങിയവ കത്തിനശിച്ചു. വീടിന്റെ ജനാലകള്‍ പ്രതി അടിച്ചു തകര്‍ത്തതായും പുത്തൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. പ്രതി ഭരണിക്കാവ് കക്കാക്കുന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു കുറച്ചു കാലമായി താമസം. കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ട് പുതുക്കാന്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അമ്മയോട് മറ്റൊരാള്‍ മുഖേന ഇയാള്‍ ചോദിച്ചിരുന്നു. എന്നാല്‍ കാര്‍ഡ് രഘുനാഥന്റെ കൈവശമാണെന്ന് പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ വീട് ആക്രമിച്ചത്. പെട്രോളുമായി വീടിന്റെ മതില്‍ ചാടികടന്ന പ്രതി വീട്ടില്‍ അതിക്രമങ്ങള്‍ നടത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രഘുനാഥന്‍ വിദേശത്തായതിനാല്‍ അമ്മയും ഹോം നേഴ്സും രണ്ട് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തടസം പിടിക്കാന്‍ ചെന്ന ഭയിയമ്മയെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു. അമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഹോം നഴ്സിന്റെ ശരീരത്തും പെട്രോള്‍ വീണെങ്കിലും അപ?കടമുണ്ടായില്ല. വീട്ടുകാര്‍ ഉടനെ വെള്ളം ഒഴിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.