hijab-hospital-oparation-theatre

കത്ത് പുറത്തുവിട്ട ആളെ കണ്ടെത്തണം; ഹിജാബ് വിഷയത്തിൽ പൊലീസിൽ പരാതി നൽകി കോളജ് വിദ്യാര്‍ഥി യൂണിയന്‍

ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ കത്ത് വലിയ വാര്‍ത്തയായതോടെ പൊലീസില്‍ പരാതി നല്‍കി കോളജ് വിദ്യാര്‍ഥി യൂണിയന്‍. വിദ്യാര്‍ഥികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രിന്‍സിപ്പലിനു നല്‍കിയ കത്ത് പുറത്തുവിട്ട വ്യക്തിയെ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ തീയറ്റില്‍ ഹിജാബിനു പകരം നീളന്‍ വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനു കത്ത് നല്‍കിയത്. സംഭവത്തില്‍ പ്രതികരണവുമായി ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജ് രം?ഗത്തെത്തി. ഓപ്പറേഷന്‍ തിയറ്ററിലെ പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് വിദഗ്ധരാണെന്നും രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല എന്നുമാണ് മന്ത്രി പറഞ്ഞത്.

ഓപ്പറേഷന്‍ തീയറ്ററില്‍ എങ്ങനെയായിരിക്കണം കാര്യങ്ങള്‍ എന്ന് ആഗോളതലത്തില്‍ ഏതെങ്കിലുമൊരു ഭരണകൂടമല്ല തീരുമാനമെടുക്കുന്നത്. തികച്ചും സാങ്കേതികമായ കാര്യമാണിത്. രോഗികള്‍ക്ക് അണുബാധയുണ്ടാവാതെ സംരക്ഷിക്കണം എന്നതാണ് അവിടെ പിന്തുടരുന്ന പ്രോട്ടോകോളിന്റെ അടിസ്ഥാനം. യാതൊരു വിവാദവും ഇക്കാര്യത്തില്‍ വേണ്ട. ഇതൊരു ചര്‍ച്ചയാക്കേണ്ട വിഷയം പോലുമല്ല. വിദ്യാര്‍ഥികളെ അധ്യാപകര്‍ തന്നെ കാര്യം പറഞ്ഞു മനസ്സിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തിയറ്ററില്‍ തല മറയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് കത്തില്‍ പറഞ്ഞിരുന്നു. മതപരമായ വിശ്വാസവും ആശുപത്രിയിലെ ഓപ്പറേഷന്‍ മുറിയിലെ നിയന്ത്രണങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ പ്രയാസം നേരിടുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published.

petrol-diesel-uae-crude oil Previous post ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ
k.sudhakaran-g.sakthi-dharan Next post കെ.സുധാകരനെ കൊല്ലാൻ വാടകകൊലയാളികളെ വിട്ടിരുന്നു’; പുതിയ ആരോപണവുമായി ജി.ശക്തിധരൻ