train-accident-balasour-loco-pailot-signal

ബാലസോര്‍ ട്രെയിന്‍ അപകടം; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ബാലസോര്‍ ട്രെയിൻ അപകടത്തിലെ റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പുറത്ത്. സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്ന് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പോട്ടോകോള്‍ പാലിച്ചില്ല. ട്രെയിൻ കടന്നു പോകുന്നതിന് മുൻപുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിച്ചില്ലെന്നും റെയില്‍ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ ട്രെയിൻ അപകടത്തില്‍ മരിച്ചവരില്‍ 52പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

ബാലസോര്‍ ട്രെയിൻ അപകടത്തില്‍ നടപടിയുമായി ഇന്ത്യൻ റെയില്‍വേ. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് അര്‍ച്ചന ജോഷിയെ മാറ്റി. അര്‍ച്ചന ജോഷിയെ കര്‍ണാടക യെലഹങ്കയിലെ റയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജരായി നിയമിച്ചു. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജറായി അനില്‍ കുമാര്‍ മിശ്ര ചുമതലയേല്‍ക്കും. ട്രെയിൻ ദുരന്തത്തില്‍ റയില്‍വേ സേഫ്റ്റി കമ്മിഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

Leave a Reply

Your email address will not be published.

vandana-das-doctor-high-court-cbi-enquiry Previous post സിബിഐ അന്വേഷണം വേണം: ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ
petrol-diesel-uae-crude oil Next post ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ