
സംസ്ഥാന സഹകരണ കോണ്‍ഗ്രസിന് പുതിയ ആശയ പ്രപഞ്ചം സൃഷ്ടിക്കാനാകും.- മന്ത്രി വി എന്‍ വാസവന്‍
തിരുവനന്തപുരം. ഒന്‍പതാം സഹകരണ കോണ്‍ഗ്രസിന് പുതിയ ആശയ പ്രപഞ്ചം സൃഷ്ടിക്കാനാവുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സഹകരണ കോണ്‍ഗ്രസിന്റെ വിജയത്തിനായി ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖലയുടെ ഭാവി പ്രവര്‍ത്തനത്തിന് ദിശാബോധം നല്കുന്ന പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതിനു രാജ്യാന്തര തലത്തിലും ദേശീയ തലത്തിലുമുള്ള സാമ്പത്തിക വിദഗ്ധരെയും നിയമജഞരെയും കൂടി പങ്കാളികളാക്കണം.സഹകരണ നിയമത്തിന്റെ സമഗ്രമായ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.ബില്‍ ഭേദഗതി സംബന്ധിച്ച് കാതലായ നിര്‍ദ്ദേശങ്ങളാണ് ലഭിച്ചിരിക്കുന്നതെന്നും സഹകരണ മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വി ജോയ് എം എല്‍ എ, സഹകരണ വകുപ്പ്് സെക്രട്ടറി മിനി ആന്റണി ഐ എ എസ്, സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് ഐ എ എസ്, ആഡിറ്റ് ഡയറക്ടര്‍ എം എസ് ഷെറിന്‍ ഐ &എ എസ്, കരകുളം കൃഷ്ണ പിള്ള, അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍, ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍) നിസാമുദ്ദീന്‍, പബ്‌ളിസിറ്റി ഓഫീസര്‍ ബിജു നെയ്യാര്‍, എന്നിവര്‍ സംസാരിച്ചു.