media-pdp-nissar-methar-arres

മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; പിഡിപി നേതാവ് നിസാർ മേത്തറെ കസ്റ്റഡിയിലെടുത്തു

മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം കടവന്ത്ര പൊലീസാണ് നിസാർ മേത്തറെ കസ്റ്റഡിയിലെടുത്തത്. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യമുൾപ്പെടെയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്യുന്നതിന് പിഡിപി ഏർപ്പെടുത്തിയത് നിസാർ മേത്തറിനെയായിരുന്നു.

മഅദനിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമപ്രവർത്തക തേടിയിരുന്നു. രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിസാറിന്റെ പെരുമാറ്റ രീതി മാറി അശ്ലീല സന്ദേശം അയക്കാൻ തുടങ്ങി. മാധ്യമ പ്രവർത്തക വിലക്കിയിട്ടും നിസാർ ഇത്‌ തുടർന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പരാതിയിൽ നടപടിയെടുക്കാൻ വൈകിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. 

നിസാർ മേത്തറുടെ ഫോൺ നമ്പർ അടക്കം നൽകിയിട്ടും പൊലീസ് ഇയാളെ പിടികൂടിയില്ലായിരുന്നു. പിഡിപിയും പ്രതിയെ സംരക്ഷിക്കുന്ന നിലപാടിലാണ്. വാർത്ത പുറത്തുവന്നിട്ടും സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ല

Leave a Reply

Your email address will not be published.

ayurveda-hospital-hostel-inaguration-veena-george Previous post ആയുര്‍വേദ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
arival-deseases-prime-minister-iinaguration Next post അരിവാൾ രോഗ നിർമാർജന ദൗത്യത്തിനു പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും;<br>കേരളത്തിൽ നടപ്പാക്കുക വയനാട് ജില്ലയിൽ