sports-fit-body-india-masters

കായികരംഗം സമൂഹത്തിനു നൽകുന്ന വലിയ സംഭാവന ശാരീരിക ക്ഷമതയുള്ള തലമുറയാണ് – വിശ്വാസ് മെഹ്ത

കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈ 20 അഥവാ യൂത്ത് 20 ശില്പശാല ലക്ഷ്മീബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 2023 ജൂൺ 30 നു രാവിലെ 10 മണിക്ക് സംഘടിപ്പിച്ചു. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ ഡോ. വിശ്വാസ് മെഹ്ത മുഖ്യാതിഥിയായിരുന്നു. പുരസ്കാരങ്ങളെക്കാളും മെഡലുകളെക്കാളും കായികരംഗം സമൂഹത്തിനു നൽകുന്ന വലിയ സംഭാവന ശാരീരിക ക്ഷമതയുള്ള തലമുറയാണ് എന്ന് ശില്പശാലയിൽ അദ്ദേഹം പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകരായ ശ്രീ. എം. ജി. രാധാകൃഷ്ണൻ, ശ്രീ. എ . വിനോദ്, മുൻ ബി.സി.സി.ഐ. സെക്രെട്ടറിയായ ശ്രീ.എസ്. കരുണാകരൻ നായർ എന്നിവരാണ് പാലിസ്റ്റുകളായെത്തിയത്. കേരള സംസ്ഥാനത്തിന്റെ മാനവ വിഭവശേഷി സൂചികയെ അടിസ്ഥാനമാക്കി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ വികസനം എങ്ങനെയാണ് കായികരംഗത്തു മികവ് പുലർത്താൻ താരങ്ങളെ സഹായിക്കുന്നതെന്ന് ശ്രീ. എം. ജി. രാധാകൃഷ്ണൻ അവതരിപ്പിച്ചു. സ്വയം പര്യാപ്തമായ കായികമേഖലയെ വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യം ശ്രീ. എ. വിനോദ് വിശദീകരിച്ചു. കൂടാതെ സി.ആർ.പി.എഫ്., ബി.എസ്.എഫ്, എൻ.സി.ഓ.ഇ., കേരള സംസ്ഥാന കായിക കൌൺസിൽ, കേരള യുവജന കായിക കാര്യങ്ങളുടെ ഡയറക്ടറേറ്റ് , കായികവുമായി ബന്ധപ്പെട്ട അസോസിയേഷനുകൾ, ജി.വി. രാജ , കേരള വിദാഭ്യാസ വകുപ്പ്, തിരുവനന്തപുരം ജില്ലയിലുള്ള കോളേജുകൾ, ഖേലോ-ഇന്ത്യ അംഗീകൃത അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖരും പ്രമുഖ കായികതാരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published.

k.sudhakaran-pinarayi-vijayan-kpcc-cpm-kannoor-bus Previous post സ്വന്തമായി കല്‍ക്കരി ബസും, വീവിംഗ് മില്ലും ഉള്ള കുടുംബം
petrol-extra-murder-shoot-revolver Next post പെട്രോൾ അടിച്ച ശേഷം ബാക്കി നൽകിയ പണത്തിൽ 10 രൂപ കുറവ്; കടയുടമയെ വെടിവെച്ച് കൊന്നു