kl-sreeram-google-mistke-report-1,11crore-riward

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളിക്ക് 1.11 കോടി സമ്മാനം

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയതിന് മലയാളി കെ.എൽ.ശ്രീറാമിന് 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം – 2022 ൽ 2,3,4 സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം ഇപ്പോൾ സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ്. ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെയും സുരക്ഷാ വീഴ്ചകൾ നേരത്തെയും ശ്രീറാം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വീഴ്ചകൾ കമ്പനിയെ അറിയിച്ചാൽ അവർ തിരുത്തു വരുത്താറാണ് പതിവ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ടാക്കി നൽകുന്നതായിരുന്നു ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം. ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേർന്ന് നാല് റിപ്പോർട്ടുകളായിരുന്നു മത്സരത്തിനയച്ചത്. അതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു. സൈബർ കടന്നുകയറ്റങ്ങളിൽ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു കാനഡയിൽ റജിസ്റ്റർ ചെയ്ത സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്.

Leave a Reply

Your email address will not be published.

sakthidharan-politics-cpm-kaithola-paaya Previous post ആറ് മാസം പ്രായമായ പേരക്കുട്ടിയെപോലും അസഭ്യം പറയുന്നു, സൈബർ ആക്രമണം: ശക്തിധരൻ
loknath behra-monson-mavungal-antique-piece Next post മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധം; മുൻ ഡിജിപി ബെഹ്റക്കെതിരെ അന്വേഷണം നടത്താതെ ക്രൈം ബ്രാഞ്ച്