
സ്വത്ത് പരിശോധിക്കാം; ഇഡി ഉദ്യോഗസ്ഥർക്ക് വീട്ടിലേക്ക് സ്വാഗതം: കെ.ടി. ജലീൽ
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് തന്റെ വീട്ടിലേക്ക് സ്വാഗമെന്ന് കെ.ടി. ജലീൽ. ആർക്ക് വേണമെങ്കിലും തന്റെ സ്വത്ത് പരിശോധിക്കാമെന്നും ജലീൽ പറഞ്ഞു.
എന്റെ രണ്ട് മക്കളുടെയും വിവാഹം കഴിഞ്ഞു. അത് എങ്ങനെ കഴിഞ്ഞുവെന്നെല്ലാം പരിശോധിക്കട്ടെ. പൊതുപ്രവർത്തകരെ മോശക്കാരാക്കാനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമമാണ് നടക്കുന്നത്. യുഡിഎഫും ബിജെപിയും ഒന്നിച്ചാണ് ഗൂഢാലോചന നടത്തുന്നത്.
പി.സി. ജോർജും സ്വപ്ന സുരേഷും ഓരോ ദിവസവും പറയുന്നത് നട്ടാൽ കിളുക്കാത്ത നുണകളാണ്. ഇതൊന്നും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല. പി.സി. ജോർജ് പറയുന്നത് താൻ എസ്ഡിപിഐയുടെ ആളാണെന്നാണ്. എന്നാൽ എസ്ഡിപിഐ സ്ഥാപിച്ചത് മുതൽ വിമർശനം നടത്തുന്നയാളാണ് താൻ.
എന്നാൽ പി.സി.ജോർജോ ?. എസ്ഡിപിഐയുടെ സമ്മേളനത്തിൽ പി.സി. ജോർജ് സംസാരിക്കുന്നത് നമ്മൾ എല്ലാവരും കേട്ടതാണെന്നും കെ.ടി. ജലീൽ പറഞ്ഞു.