suresh-gopi-film-bjp-narendra-modi

മന്ത്രിസഭാ പുനഃസംഘടന; സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കും

നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുനഃസംഘടന ഉടനെയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചാവിഷയമായെന്നകാര്യം ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

jayesh-george-cricket-bcci-kca Previous post കേരളത്തിന് ഇരട്ടി മധുരം: ജയേഷ് ജോര്‍ജ്ജ് ഇന്ത്യന്‍ ടീം മാനേജര്‍
sea-waves-high-house-land-slide Next post ഉയർന്ന തിരമാല ജാഗ്രത നിർദേശം