
സ്വപ്നയുടെ വെളിപ്പെടുത്തൽ; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത്കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും ബിരിയാണി വിതരണം ചെയ്തുമാണ് മഹിളാ കോൺഗ്രസ് പ്രതിഷേധിക്കുന്നത്.
ഇവിടേക്ക് കൂടുതൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ എത്തുന്നുണ്ട്. സെക്രട്ടേറിയറ്റിന് ചുറ്റിലും വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പോലീസ് ജലപീരങ്കി എത്തിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കരുതലിലാണ് പോലീസ്.