ind-vs-pak-first-match-chennai-virat-kohli

ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ആദ്യ കളി ഓസ്‌ട്രേലിയക്കെതിരെ! ഒമ്പത് നഗരങ്ങളില്‍ മത്സരങ്ങള്‍, മത്സരക്രമം അറിയാം

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ. ചെന്നൈ എം എ  ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും നടക്കും. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോര് 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്. 

നാല് ദിവസങ്ങള്‍ക്ക് ശേഷം 19ന് പൂനെയില്‍ ബംഗ്ലാദേശിനെതിരേയും ഇന്ത്യ കളിക്കും. 22ന് ന്യൂസിലന്‍ഡിനെതിരെ ധരംശാലയില്‍ ഇന്ത്യ വീണ്ടുമിറങ്ങും. പിന്നീട് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കളിക്കാനെത്തുക. 29ന് ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെയാണ് മത്സരം. നവംബര്‍ രണ്ടിന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ മുംബൈയിലും ഇന്ത്യയിറങ്ങും. അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും അടുത്ത മത്സരം. 11ന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ ബംഗളൂരുവിലും ഇന്ത്യ കളിക്കും. 

അതേസമയം, പാകിസ്ഥാന്റെ ആദ്യ മത്സരം ഹൈദരാബാദിലാണ്. ഒക്ടോബര്‍ ആറിനാണ് അയല്‍ക്കാരുടെ ആദ്യ മത്സരം. അവരുടെ രണ്ടാം മത്സരവും ഹൈദരാബാദിലാണ്. 12ന് യോഗ്യത നേടിയെത്തുന്ന രണ്ടാം ടീമിനെയാണ് പാകിസ്ഥാന്‍ നേരിടുക. 15ന് ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ മൂന്നാം മത്സരം. പിന്നാലെ ബംഗളൂരുവില്‍ 20ന് ഓസ്‌ട്രേലിയയെ നേരിടും. 23ന് ചെന്നൈയില്‍ പാക് – അഫ്ഗാനിസ്ഥാന്‍ മത്സരം. 27ന് ഇതേവേദിയില്‍ ദക്ഷിണാഫ്രിക്കയേയും പാകിസ്ഥാന്‍ നേരിടും. 31ന് ബംഗ്ലാദേശുമായി കൊല്‍ക്കത്തയില്‍ അടുത്ത മത്സരം. പിന്നീട് ബംഗളൂരുവില്‍ തിരിച്ചെത്തുന്ന പാകിസ്ഥാന്‍ നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെ നേരിടും. 12ന് കൊല്‍ക്കത്തയില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനേയും പാകിസ്ഥാന്‍ നേരിടും.

ഇന്നാണ് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്. 10 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. സന്നാഹ മത്സരത്തിന് തിരുവന്തപുരം, കാര്യവട്ടം സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ നീളുന്നതാണ്. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്. അതേസമയം, ലോകകപ്പിന്റെ ട്രോഫി ടൂറിന് തുടക്കമായി. സെപ്റ്റംബര്‍ നാലിന് ട്രോഫി ഇന്ത്യ ഇന്ത്യയില്‍ തിരിച്ചെത്തും.

Leave a Reply

Your email address will not be published.

pk-sasi-cpm-palakkad-jilla-committee-secrateriate Previous post വിഭാഗീയതയില്‍ വിട്ടുവീഴ്ചയില്ല,പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി , ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി
c-2023-india-pakisthan-newziland-australia-srilanka Next post ലോകകപ്പിന് ഒരുങ്ങാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡും