abdul-nassar-madani-karnataka-koimbatoor-bomb-case

ശാരീരിക അസ്വസ്ഥതകൾ തുടരുന്നു; ബിപി ഉയർന്ന നിലയിൽ

കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മദനി ചികിത്സയിൽ തുടരുന്നു. മദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിക്കും. അതേസമയം, കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മദനി കേരളത്തിലെത്തിയത്. 

മദനിക്ക് ബിപി കുറഞ്ഞിട്ടില്ല. ഇന്നലത്തെ അതെ നിലയിൽ ആരോഗ്യ നില തുടരുകയാണ്. ശാരീരിക അസ്വസ്ഥതകൾ തുടരുകയാണെന്ന് ‌പിഡിപി സംഘടനാകാര്യ ജനറൽ സെക്രട്ടറി വിഎം അലിയാർ പറഞ്ഞു. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല മദനി. രാവിലെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. ബിപി ഉയർന്ന നിലയിൽ തുടരുകയാണെന്നും വിഎം അലിയാർ പറഞ്ഞു. 

Leave a Reply

Your email address will not be published.

repe-brutaly-murder-married-sex Previous post വിവാഹവാഗ്ദാനം നൽകി 14 വയസ്സുകാരിയെ പീഡിപ്പിച്ചു; 48 വർഷം കഠിനതടവ്
ind-pak-icc-world-cup-india-modi-ground Next post എല്ലാം ഇന്ത്യ പറയുന്നത് പോലെയെന്ന് പാകിസ്ഥാൻ; ലോകകപ്പ് പ്രതിസന്ധിക്ക് വിരാമം