mammootty-new-photo-lokk-hand-some

വൈറലായി മമ്മൂട്ടിയുടെ ചിത്രങ്ങൾ

മലയാളത്തിലെ എവര്‍ഗ്രീന്‍ യങ്സ്റ്ററാണ് മമ്മൂട്ടി. താരത്തിന്റെ ഫാഷന്‍ സെന്‍സ് പലപ്പോഴും ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് അമ്മ ജനറല്‍ബോഡി മീറ്റിങ്ങിന് എത്തിയ മമ്മൂട്ടിയുടെ ലുക്കാണ്. വൈറ്റ് ആന്‍ഡ് വൈറ്റിലാണ് താരം എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ലാന്‍ഡ് റോവറില്‍ ചാരി നില്‍ക്കുന്ന ചിത്രങ്ങളാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. കൂളിങ് ഗ്ലാസും, ലൈറ്റ് ബ്ല്യൂ നിറത്തിലുള്ള ഷൂസുമാണ് അണിഞ്ഞിരിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തിനാ നിങ്ങള്‍ ഇങ്ങിനെ ഇടയ്ക്കിടെ ഓരോ ഫോട്ടോ ഇടുന്നത് കുറച്ചു ദിവസത്തേക്ക് ഞങ്ങള്‍ക്ക് യാതൊരു സമാധാനവും ഇല്ല- എന്നായിരുന്നു ഒരാളുടെ കമന്റ്. വെറുതെ ചെറുപ്പക്കാരെ പറയിക്കാന്‍ എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്. പിള്ളേര് കൊറച്ച് വെയര്‍ക്കട്ടെ എന്ന മട്ടിലാ ഇങ്ങേരുടെ പോക്ക്. ഇതൊക്കെ കണ്ടിട്ട് എങ്ങനെ പിടിച്ച് നില്‍ക്കുമെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ബുഡാപെസ്റ്റില്‍ നിന്നുള്ള താരത്തിന്റെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Leave a Reply

Your email address will not be published.

air-india-express-flight-pilot-passengers Previous post ‘ഡ്യൂട്ടി സമയം കഴിഞ്ഞു, ഇനി വിമാനം പറത്തില്ല’; എയ‍ർ ഇന്ത്യ പൈലറ്റിന്‍റെ പിടിവാശി, വലഞ്ഞത് 350ഓളം യാത്രക്കാർ
gadkari-kefD-ethanol-vehicle-lounch Next post വരുന്നു ജൈവ ഇന്ധന വാഹനങ്ങള്‍, ചെലവ് ലിറ്ററിന് 15 രൂപ; എഥനോള്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുമെന്ന് നിതിന്‍ ഗഡ്കരി