bharathiya-vichara-kendram-prameyam-media-cpm-issue

മാധ്യമങ്ങൾക്കെതിെരയുള്ള സംസ്ഥാന സർക്കാരിന്റെ ഭീകരത അവസാനിപ്പിക്കുക: ഭാരതീയവിചാര കേന്ദ്രം

കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ കീഴില്‍ ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും വന്‍ തോതില്‍ നിഷേധിക്കപ്പെടുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രമേയം. ഭരണകൂടത്തിന്റെ തെറ്റുകള്‍ക്കെതിരെ ആരും ശബ്ദിക്കരുത് എന്നും അനീതികള്‍ ആരും ചോദ്യം ചെയ്യരുെതന്നും ഉള്ള നയമാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. മാധ്യമങ്ങളെ വര്‍ഗ ശത്രുക്കളായി കാണുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ പുലര്‍ത്തി പോരുന്നത്. സത്യം പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമല്ല സ്റ്റുഡിയോയില്‍ വാര്‍ത്ത വായിക്കുന്നവര്‍ക്കെതിരെ പോലും കേസടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിപിഐഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെ നടക്കുന്ന എസ്എഫ്‌ഐ നേതാക്കളുടെ വിദ്യാഭ്യാസ തട്ടിപ്പുകളെ കുറിച്ച് വാര്‍ത്ത നല്‍കിയ അഖില നന്ദകുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്ത സംഭവം, സിപിഐഎം നേതാക്കള്‍ ഉള്‍പ്പെട്ട ലഹരി മരുന്ന്മാഫിയക്കെതിരെ ശബ്ദിച്ച ഒരു ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയുണ്ടായതും സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്ക് ഉദാഹരണമാണ്.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിന്റെ സഹസ്ര കോടികള്‍ മറിയുന്ന അഴിമതികളെയും തുറന്നു കാട്ടുന്ന ഷാജന്‍ സ്‌കറിയെയ പോലുള്ളമാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടക്കുമെന്നും ഇല്ലായ്മ ചെയ്യും എന്നുമുള്ള ഭീഷണികള്‍ അധികാര കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നില നില്‍പ്പിനും നിയമ വാഴ്ച്ചയുടെ സുതാര്യതക്കും അനിവാര്യമായ ഘടകം ആണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കുറിച്ച് കേരളത്തിലെ സംസ്‌കാരിക നായകന്മാര്‍ പാലിക്കുന്ന മൗനം അല്‍ഭുതപ്പെടുത്തുന്നു. ഇത് വളെര ആപല്‍ക്കരമായ സാഹചര്യമാണ്. ഈ
അന്തരീക്ഷത്തില്‍ നിന്ന് കേരള സമൂഹത്തെ മോചിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികളായ ജനങ്ങളും
പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ഭാരതീയ വിചാരേകന്ദ്രം അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമാണി അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി യോഗം ഡയറക്ടര്‍ ആര്‍.
സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാമ്പു, ഡോ. എന്‍. സന്തോഷ്, ഡോ.
കെ.എന്‍ . മധുസൂധനന്‍പ്പിള്ള, വി.മഹേഷ്, ഡോ.ശങ്കനാരായണന്‍, ശ്രീധരന്‍ പുതുമന, കെ.വി.
രാജേശഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

delhi-railway-shock-dead-lady Previous post ഡൽഹി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു; അധികൃതരുടെ അനാസ്ഥയെന്ന് സഹോദരി
film-moovie-malayalam-new-moonnaar-manju-warrier Next post ദീപു കരുണാകരൻ്റെ ചിത്രം ആരംഭിച്ചു