lalu-prasad-rahul-gandhi-married-sonia-gandhi

‘വൈകിയിട്ടില്ല, വിവാഹം കഴിക്കണം, അമ്മ വിഷമം പറയുന്നു’: രാഹുലിനോട് ലാലു പ്രസാദ്

പട്നയിൽ നടന്ന പ്രതിപക്ഷയോഗത്തിനു ശേഷം ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മില്‍ നടത്തിയ കുശലാന്വേഷണം കൂടി നിന്നവരിൽ ചിരിപടർത്തി. രാഹുലിനോട് വിവാഹം കഴിക്കണം എന്നുള്ള ലാലുവിന്‍റെ അഭ്യർത്ഥനയാണ് നേതാക്കള്‍ക്കിടയിൽ ചിരി പടർത്തിയത്.

പ്രതിപക്ഷ നേതാക്കളുടെ,  സംയുക്ത വാർത്താസമ്മേളനത്തിന് ശേഷമായിരുന്നു സംഭവം. ‘രാഹുൽ, താങ്കൾ ഒരു വിവാഹം കഴിക്കണം. ഇനിയും സമയം വൈകിയിട്ടില്ല. വിവാഹത്തെക്കുറിച്ചു പറഞ്ഞാൽ താങ്കൾ കേൾക്കില്ലെന്ന് താങ്കളുടെ അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു. നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്, ഈ താടിയൊക്കെ വടിച്ചുകളയണം’- ലാലു പറഞ്ഞു.  

ഇതോടെ കൂടെയുണ്ടായിരുന്ന നേതാക്കള്‍ ചിരിയിൽ മുങ്ങി. എന്നാൽ വിവാഹകാര്യത്തിന് ഒരു ചിരിയിൽ മറുപടിയൊതുക്കിയ രാഹുൽ ‘താടി വെട്ടിയൊതുക്കാം’ എന്ന് ലാലുവിന് മറുപടി നല്‍കി. അതിനിടെ ലാലു പ്രസാദ് യാദവിന്‍റെ വിവാഹ കമന്‍റ് കൂടെയുണ്ടായിരുന്ന നേതാക്കളും ഏറ്റെടുത്തു. നിങ്ങളുടെ അമ്മ എന്നോട് പറഞ്ഞിരുന്നു ഇപ്പോള്‍ രാഹുലിന്‍റെ ശ്രദ്ധ എത്തുന്നില്ല എന്ന്, വേഗം വിവാഹം കഴിക്കൂ എന്നായിരുന്നു ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം,  ഇനിയും സമയമുണ്ട്, വൈകിയിട്ടില്ല എന്നായിരുന്നു ഒരു നേതാവിന്‍റെ കമന്‍റ്.  

അനാരോഗ്യം മൂലം ദീർഘനാൾ സജീവരാഷ്ട്രീയത്തിൽനിന്നു ലാലു പ്രസാദ്  വിട്ടുനില്‍ക്കുകയായിരുന്നു. നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്കു മുന്നിലെത്തുന്നത്. നിങ്ങളെയൊക്കെ കണ്ടിട്ട് കുറെ കാലമായി എന്ന വാചകത്തോടെയായിരുന്നു ലാലു മാധ്യമങ്ങളുടെ അടുത്തെത്തിയത്. വാർത്താ സമ്മേളനത്തിൽ  ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.

v.muraleedharan-sudhakaran-bjp-udf-kpcc-cpm-monson-mavungal Previous post രാഷ്ട്രീയ ധാർമികത കെ.സുധാകരന് ബാധകമല്ലേ? കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണം’
putin-russia-inter-national Next post പുട്ടിന്റെ വേട്ടപ്പട്ടി ഒടുവിൽ തിരിഞ്ഞു കടിക്കുമ്പോൾ!’; യുക്രൈൻ യുദ്ധത്തിനിടെ റഷ്യയിൽ സംഭവിക്കുന്നതെന്ത്