nikhil-sfi-cpm-branch-committee-fake=certificate

എസ്.എഫ്.ഐ നേതാക്കളുടെ ഒത്താശയില്‍ നിഖില്‍ കേരളത്തില്‍ കറങ്ങി നടന്നു

വ്യാജ ഡിഗ്രി വിവാദത്തില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ ഒളിവുകാലത്തെ യാത്രകള്‍ പൊലീസ് കണ്ടെത്തി. വ്യാജ ഡിഗ്രി വിവാദം പുറത്തു വന്നതിന് പിന്നാലെയാണ് നിഖില്‍ തോമസ് കായംകുളം വിട്ടത്. കായംകുളം സിപിഎം ഏരിയാ കമ്മിറ്റിയംഗം എം നസീര്‍, ഡിവൈഎഫ്‌ഐ തഴവ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബികെ നിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് വന്ന നിഖില്‍ അന്ന് രാത്രി വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് തങ്ങിയത്. ഞായറാഴ്ച വൈകിട്ട് നിയാസും നസീറും നിഖിലിനെ കായംകുളത്തെ വീട്ടില്‍ എത്തിച്ചു. ജൂണ്‍ 19ന് രാവിലെ മൂന്ന് പേരും ചേര്‍ന്ന് വീഗാലാന്റിലേക്ക് യാത്ര പോയി. അന്ന് രാത്രി എട്ട് മണിയോടെ കായംകുളത്ത് തന്നെ തിരിച്ചെത്തി. എന്നാല്‍ രാത്രി തന്നെ വീട്ടില്‍ നിന്ന് ഇറങ്ങി. ചൊവ്വാഴ്ച മുതല്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് സൂപ്പര്‍ഫാസ്റ്റില്‍ കയറിയ അദ്ദേഹം കോട്ടയത്ത് പിടിയിലാവുകയായിരുന്നു. കോഴിക്കോട് നിന്ന് കൊട്ടാരക്കരയ്ക്ക് ടിക്കറ്റ് എടുത്തായിരുന്നു നിഖില്‍ തോമസിന്റെ യാത്ര. രണ്ട് കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് നിഖിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ചേര്‍ത്തല കുത്തിയതോട് നിന്നാണ് നിഖിലിന്റെ സുഹൃത്തുക്കളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായത്. ഇവരാണ് നിഖിലിന് വര്‍ക്കലയില്‍ താമസ സൗകര്യം ഏര്‍പ്പാടാക്കിയത്. ഇന്നലെ വൈകിട്ട് മുതല്‍ നിഖില്‍ കീഴടങ്ങുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ നിഖിലിനെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous post അപരിചിതരായ രണ്ട് പെൺകുട്ടികളെ കെട്ടിപ്പിടിച്ചു ചുംബിച്ചു; ഇന്ത്യൻ ഷെഫിന് സിംഗപ്പൂരിൽ തടവുശിക്ഷ
arikkomban-aana-tamil-nadu-kerala-eliphant lovers Next post അരിക്കൊമ്പന്‍ വിഷയം വീണ്ടും സുപ്രീം കോടതിയിലേക്ക്; ഇനി മയക്കുവെടി വെക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി