
കടലില്‍ തോണി മറിഞ്ഞു: മത്സ്യത്തൊഴിലാളി മരിച്ചു
കടലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി.കയ്പമംഗലത്ത് പുലര്‍ച്ചെയാണ് സംഭവം. പന്തല്ക്കടവില് നിന്ന് മൂന്ന് പേരുമായി മത്സബന്ധനത്തിന് പോയ തോണിയാണ് അപകടത്തില്‍പ്പെട്ടത്. കരയില്‍നിന്ന് 50 മീറ്റര്‍ അകലെവച്ച് തിരയില്‍പ്പെട്ട് മറയുകയായിരുന്നു.കരയില്‍നിന്ന മത്സ്യത്തൊഴിലാളികള്‍ വടം ഇട്ടുകൊടുത്താണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.