rdx-cinema-malayalam-film-shane-njgam-releesing

ആർ.ഡി.എക്സ്
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വീക്കെൻ്റ് ബ്ലോഗ്‌ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നുറ്റി ഇരുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂർത്തായാക്കിക്കൊണ്ട്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ്.
മലയാള സിനിമയിലെ ഏറ്റവും പുതിയ തലമുറയിലെ ജനപ്രിയരായ അഭിനേതാക്കള കേന്ദ്രകഥാപാത്രമാക്കി വൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം ശക്തമായ കുടുംബ ബന്ധങ്ങൾക്കും അവസരം നൽകി എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വാദകരമായ വിധത്തിലുള്ള ഒരു ക്ലീൻ എൻ്റെർടൈന്നായിട്ടാണ് അവതരണം. ഭാഷക്കും ദേശത്തിനും അതിർ വരമ്പുകളില്ലാതെ ഒരു പാൻ ഇൻഡ്യൻ ചിത്രമായിട്ടാണ് . ഈ ചിത്രത്തെ ഒരുക്കുന്നത്.
പശ്ചിമകൊച്ചിയിലെ ആത്മ സുഹ്റുത്തുക്കളായ മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് കഥാ വികസനം. റോബർട്ട്, ഡോണി, സേവ്യർ എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങൾ. ഇവരെ യഥാക്രമം ഷെയ്ൻ നിഗം, ആൻ്റെ ണിവർഗീസ്, നീരജ് മാധവ് എന്നിവരവതരിപ്പിക്കുന്നു.

ഐമാ സെബാസ്റ്റ്യനും, മഹിമാനമ്പ്യാരുമാണ് നായികമാർ. ലാൽ, ബാബു ആൻ്റെണി, മാലാ പാർവ്വതി, നിഷാന്ത് സാഗർ, മലയാളിയും തമിഴ് നടനുമായ സന്ധീപ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ. പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സാം’ സി.എസ്.ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു:
കൈതി, വിക്രം വേദതുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സാം .സി .എസ്.
മനു മഞ്ജിത്തിൻ്റേതാണ് വരികൾ. അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – റിച്ചാർഡ് കെവിൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച സംഘട്ടന സംവിധായകനായ അൻപ് അറിവാണ് ആക്ഷൻ ഒരുക്കുന്നത്. കലാ സംവിധാനം – ജോസഫ് നെല്ലിക്കൽ
മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്ല്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – എസ്സാൻ .
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് .
ഓണക്കാലത്ത് പ്രദർശനത്തിനെത്തുന്ന വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published.

Ramesh-Chennithala-FB-post-udf-kpcc Previous post സുധാകരനെ അറസ്റ്റ് ചെയ്തത് പാർട്ടി നിർദ്ദേശപ്രകാരമെന്ന് രമേശ് ചെന്നിത്തല
vd-satheesan-opposit-leader-kpcc-president-monson Next post ‘ചങ്ക് കൊടുത്തും സംരക്ഷിക്കും, കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല; അനുവദിക്കില്ലെന്ന് വിഡി സതീശന്‍