Ramesh-Chennithala-FB-post-udf-kpcc

സുധാകരനെ അറസ്റ്റ് ചെയ്തത് പാർട്ടി നിർദ്ദേശപ്രകാരമെന്ന് രമേശ് ചെന്നിത്തല

കെ.സുധാകരനെ അറസ്റ്റ് ചെയ്തത് പാർട്ടി നിർദ്ദേശപ്രകാരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതം
പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടാൻ നോക്കണ്ട .അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ
ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിൻ്റെ വായ് അടപ്പിക്കാമെന്ന് കരുതിയാൽ പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗ്ഗത്തിലാണ്.
സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും

ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ പോലീസിൻ്റെ മുന്നിലുടെ വിലസുമ്പോൾ

കൈയ്യും കെട്ടി നോക്കി നിൽക്കുന്ന പോലീസ്
ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം കളിയാക്കി
സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published.

mv.govind-k.sudhakaran-monson-mavungal-thattipp Previous post സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്; എംവി ഗോവിന്ദൻ
rdx-cinema-malayalam-film-shane-njgam-releesing Next post ആർ.ഡി.എക്സ്<br>ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു