
ജലീലിന്റെ പരാതി: സ്വപ്നയ്ക്കും പി.സി ജോർജിനുമെതിരെ കേസെടുത്തു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കെ.ടി. ജലീൽ എംഎൽഎയുടെ പരാതിയിൽ കേസെടുത്തു. 153, 120 (ബി) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. സ്വപ്നയ്ക്കെതിരെ കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പി.സി. ജോർജി നെതിരെയും കേസെടുത്തു.
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. അനിൽകാന്തിനെ സെക്രട്ടേറിയറ്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. കൂടിക്കാഴ്ച അവസാനിച്ചതിനു പിന്നാലെ സ്വപ്നക്കെതിരേയുള്ള പരാതിയുമായി കെ.ടി. ജലീൽ എംഎൽഎ പോലീസ് സ്റ്റേഷനിലെത്തി.
വേദനാ ജനകവും രാഷ്ട്രീയ ലക്ഷ്യത്തോടെയും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും തനിക്കുമെതിരേ സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്ന പ്രതികരിച്ചതായി പരാതിയിൽ ആരോപിക്കുന്നു.
