k-surendran-bjp-candidate-pathnamthitta

എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാദ്ധ്യമങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സിപിഎമ്മിൻ്റെ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ഇരയാവുന്ന മാദ്ധ്യമപ്രവർത്തകർക്ക് വേണ്ടി ബിജെപി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് എംവി ഗോവിന്ദൻ മനസിലാക്കണം. ഭീഷണിക്ക് മുമ്പിൽ ഇവിടുത്തെ ജനങ്ങൾ മുട്ടുമടക്കില്ല. തുടർഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. അഴിമതിയും കെടുകാര്യസ്ഥതയും മറയ്ക്കാനാണ് സിപിഎം മാദ്ധ്യമങ്ങളോട് കുതിര കയറുന്നത്. എന്നാൽ ജനങ്ങൾ എല്ലാം മനസിലാക്കി കഴിഞ്ഞു. എസ്എഫ്ഐ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ കോൺഗ്രസിൻ്റെ യുവജന-വിദ്യാർത്ഥി സംഘടനകൾ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമാണ്. എബിവിപിയും യുവമോർച്ചയും മാത്രമാണ് സർക്കാർ സ്പോൺസേർഡ് എസ്എഫ്ഐ തട്ടിപ്പിനെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published.

k-vidya-arrest-police-fake-certificate Previous post ചോദ്യംചെയ്യലിനിടെ വിദ്യ കുഴഞ്ഞു വീണു; നിർജലീകരണം സംഭവിച്ചതാണെന്ന് ഡോക്ടർ, ആശുപത്രിയിൽ തുടരും
fever-veena-george-helth-temparature Next post പനി മുൻകരുതൽ: ജില്ലയിലെ ആശുപത്രികളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി