‘ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും’- ഡി വൈ എഫ് ഐ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് ഡി വൈ എഫ്‌ ഐ. ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും തിരക്കഥയുടെ ഭാഗമായാണ് സ്വപ്നയുടെ ആരോപണമെന്ന് ഡി വൈ എഫ്‌ ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസും. അവരുടെ തിരക്കഥയുടെ ഭാഗമായി സ്വപ്ന സുരേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നുണകള്‍ പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ വലത് മാധ്യമങ്ങളെ കൂട്ട് പിടിച്ചു നുണ പ്രചരിപ്പിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും താറടിച്ചു കളയാം എന്ന വ്യാമോഹത്തിലായിരുന്നു ബിജെപി. എന്നാല്‍ കേരളം കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞുവെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു.

Leave a Reply

Your email address will not be published.

Previous post ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്,നുണപ്രചാരണം നടത്തുന്നവര്‍ തുടരട്ടെ: മുഖ്യമന്ത്രി
Next post “ന​ട്ടാ​ൽ കിളിക്കാ​ത്ത നു​ണ; സ്വ​പ്നാ​രോ​പ​ണം കേ​ര​ളം പു​ച്ഛി​ച്ച് ത​ള്ളും” – സി​പി​എം