
വിദ്യയെ സഹായിച്ചവരെ രക്ഷിക്കാൻ പോലീസ് നാടകം കളിക്കുന്നു; കെ മുരളീധരൻ
വ്യാജരേഖ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ അറസ്റ്റിലായ സ്ഥലം സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായതിൽ പോലീസിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഉന്നത സി.പി.എം. നേതൃത്വത്തെ രക്ഷിക്കാനാണ് മേപ്പയൂർ മേപ്പയിൽ എന്നാക്കി മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിയെ സഹായിച്ചവരെ രക്ഷിക്കാൻവേണ്ടി പോലീസ് നാടകം കളിക്കുകയാണ്. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണം.
വിദ്യയെ സഹായിച്ചവരെ രക്ഷിക്കാൻവേണ്ടി പോലീസ് നാടകം കളിക്കുകയാണ്. സഹായിച്ചതിനു പിന്നിൽ പാർട്ടി സംസ്ഥാന നേതൃത്വമാണ്. യഥാർഥ കുറ്റവാളികളെ സമൂഹത്തിൽനിന്ന് മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അറസ്റ്റുചെയ്തത് മേപ്പയൂരിൽനിന്നുതന്നെയാണ്. അവിടെയുള്ള വളരെ ഉന്നതനായ ഒരു പാർട്ടിനേതാവിനെ സംരക്ഷിക്കാനാണ് മേപ്പയൂർ, മേപ്പയിൽ എന്നു മാറ്റിപ്പറഞ്ഞത്. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.