kseb-shock-bill-poor-house

ചെറ്റക്കുടിലിൽ താമസിക്കുന്ന 90കാരിക്ക് വന്നത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; സാങ്കേതിക തകരാറാണെന്ന് മന്ത്രി

കർണാടകയിലെ ചെറ്റക്കൂരയിൽ താമസിക്കുന്ന 90കാരിക്ക് വന്നത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ. സാധാരണ പ്രതിമാസം 70ഉം 80ഉം രൂപ വൈദ്യുതിബിൽ വരാറുള്ള   ഭാഗ്യനഗർ സ്വദേശിയായ ഗിരിജമ്മയ്ക്കാണ് ഇത്തവണ ഒരു ലക്ഷം രൂപയുടെ ബിൽ ലഭിച്ചത്.

എങ്ങനെ പണമടയ്ക്കുമെന്ന് അറിയാതെ പൊട്ടിക്കരയുന്ന വയോധികയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കർണാടക വൈദ്യുതി മന്ത്രി വിഷയത്തിൽ ഇടപെട്ടു. വൈദ്യുതി മീറ്ററിലുള്ള സാങ്കേതികത്തകരാർ മൂലമാണ് ഇത്രയും വലിയ തുകയുടെ ബില്ല് ലഭിച്ചതെന്നും, ഈ തുക അവർ അടക്കേണ്ടതില്ലെന്നും മന്ത്രി കെ.ജെ ജോർജ് വ്യക്തമാക്കി. 

മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഗുൽബർഗ വൈദ്യുതി വിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തി മീറ്റർ പരിശോധിച്ചു. സാങ്കേതികത്തകരാറാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ രാജേഷും അറിയിച്ചു. ബില്ലിൽ ആവശ്യപ്പെട്ട തുക അടക്കേണ്ടതില്ലെന്ന് ഇവർ ഗിരിജമ്മയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

youtuber-thoppy-beat-open-stage Previous post പൊതുവേദിയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ചു; യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പോലീസ് കേസെടുത്തു
fake-certificate-vigilant-dglocker-vice-chancillor Next post വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ ഡിജി ലോക്കർ സംവിധാനം; പരിശോധന കർശനമാക്കുമെന്ന് കേരള വിസി