
ടൈറ്റന്‍ അന്തര്‍വാഹിനി: തെരച്ചില്‍ അവസാന ഘട്ടത്തില്‍
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പോയ ടൈറ്റന്‍ അന്തര്‍വാഹിനിക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാന ഘട്ടത്തില്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പേടകം കണ്ടെത്താനായില്ലെങ്കില്‍ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും. പേടകത്തിനുള്ളിലെ ഓക്‌സിജന്റെ അളവ് ഏറെക്കുറെ തീര്‍ന്ന അവസ്ഥയിലേക്ക് എത്തുന്നു എന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കപ്പലുകളെ തെരച്ചിലിനു നിയോഗിച്ചിട്ടുണ്ട്. കടലിനടയിലേക്ക് നാലു കിലോമീറ്റര്‍ വരെ ആഴത്തില്‍ (13,200 അടി) തെരച്ചില്‍ തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകം അവസാനമായി കാണാതായ പ്രദേശത്ത് യുഎസിലെ കണറ്റിക്കട്ട് സ്റ്റേറ്റിനോളം വിസ്തൃതിയിലാണ് കുഞ്ഞു പേടകത്തിനായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്