vijay-thalapathy-birth-day-gift-gold-ring

വിജയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിക്കുമെന്ന് പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്‌

തമിഴ് സൂപ്പർ സ്റ്റാർ വിജയിന്റെ 49ാം ജന്മദിനത്തോടനുബന്ധിച്ച് 49 ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്‌. കേരളത്തിലെ 14 ജില്ലകളിലായി 36 പരിപാടികൾ ഇതിനോടകം സംഘടന പൂർത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ മുംബൈ, ചെന്നൈ എന്നീ സ്ഥലങ്ങളിലും സംഘടന സേവന പ്രവർത്തനങ്ങൾ ചെയ്യും.

വിജയുടെ ജന്മദിനമായ ആയ ജൂൺ 22 ന് തിരുവനന്തപുരം തൈക്കാട് അമ്മയുംകുഞ്ഞും ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരം സമ്മാനിക്കും. കൂടാതെ ചികിത്സക്കിടെ മരിച്ച സഹീബ് എന്ന കുട്ടിയുടെ കുടുംബത്തിന് 50,000 രൂപ ധനസഹായവും നൽകും.

30 ദിവസം കൊണ്ട് 49 സേവനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് സംഘാടകരായ വി.ആർ. പ്രതീഷ്, നിതിൻ എന്നിവർ അറിയിച്ചു. 2022 ജൂലൈയിലാണ് പ്രിയമൂടൻ നന്പൻസ് രൂപവത്കരിച്ചത്. രക്തദാനം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയവയും ഇവർ സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

crime-murder-loving-mother-sex Previous post പ്രണയബന്ധത്തിന് കുട്ടി തടസ്സമാകും; രണ്ടരവയസ്സുകാരനെ അമ്മയും കാമുകനും ചേർന്ന് അടിച്ചുകൊന്നു
facial-beauty-steam-case-loss Next post 17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി; ബ്യൂട്ടി പാര്‍ലറിനെതിരേ കേസെടുത്തു