paayasam-food-sweet-shugar

തേൻ വരിക്ക വരട്ടിയതുകൊണ്ടു പ്രഥമൻ; തയ്യാറാക്കാം

ചക്കപ്രഥമനെക്കുറിച്ച് ഇരയിമ്മൻ തമ്പി ഇങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ടത്രേ. ‘പ്രഥമനമൃതിനെക്കാൾ വിശേഷം വിശേഷം’ എന്ന്. ചക്കപ്രഥമന് തേൻ വരിക്കയാണു വേണ്ടത്.

1. ചക്ക വരട്ടിയത് (നന്നായി പഴുത്തവരിക്കച്ചക്ക ചെറുതായരിഞ്ഞു തരിയില്ലാതെ അരച്ച് ആവശ്യത്തിനു ശർക്കരയും നെയ്യും ചേർത്തു വരട്ടിയെടുക്കണം. ആറു കിലോ ചക്കപ്പഴം അരച്ചതിന് ഒരു കിലോ ശർക്കര എന്നാണു കണക്ക്) – ഒന്നര കിലോ

2. ശർക്കര – ഒന്നര കിലോ
തേങ്ങ ചിരകിയത് – നാല്
(തേങ്ങാ തിരുമ്മി ചതച്ചെടുത്ത ഒന്നാം പാൽ ഒന്നര കപ്പ്, രണ്ടാം പാൽ ആറു കപ്പ്, മൂന്നാം പാൽ രണ്ടര കപ്പ് എന്നിങ്ങനെ എടുക്കണം.)

3. ഏലയ്ക്ക – 12
തേങ്ങാക്കൊത്ത് – നാലു വലിയ സ്പൂൺ
അണ്ടിപ്പരിപ്പ് – 12
നെയ്യ് – രണ്ടു വലിയ സ്പൂൺ

തയാറാക്കുന്ന വിധം

∙ശര്‍ക്കര ഉരുക്കി അരിച്ച് ഉരുളിയിൽ അടുപ്പത്തു വയ്ക്കുക.

∙ഇതിൽ ചക്ക വരട്ടിയതു ചേർത്തു നന്നായിളക്കി അലിയിക്കുക. തരിയില്ലാതെ അലിയുമ്പോൾ മൂന്നാം പാൽ ചേർത്തിളക്കി വറ്റിക്കുക.

∙പിന്നീട് രണ്ടാം പാൽ ചേർത്തു പാകത്തിനു കുറുകുമ്പോൾ, ഏലയ്ക്കാപ്പൊടി ചേർത്തു കലക്കിവച്ചിരിക്കുന്ന തലപ്പാൽ ചേർത്തു വാങ്ങുക.

∙തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും നെയ്യിൽ വറുത്തു ചേർക്കുക. 

Leave a Reply

Your email address will not be published.

wife-sex-rape-women-france Previous post ലഹരിമരുന്ന് നൽകി; 10 വര്‍ഷമായി ഭാര്യയെ മയക്കി ഭര്‍ത്താവ് കാഴ്ചവച്ചത് 92 പേര്‍ക്ക്: 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
crime-murder-loving-mother-sex Next post പ്രണയബന്ധത്തിന് കുട്ടി തടസ്സമാകും; രണ്ടരവയസ്സുകാരനെ അമ്മയും കാമുകനും ചേർന്ന് അടിച്ചുകൊന്നു