boat-accident-dead-vaikom-kaayal

വൈക്കത്ത് വള്ളം മുങ്ങി ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു; മൂന്നുപേർ ആശുപത്രിയിൽ

വൈക്കത്ത് വള്ളം മുങ്ങി നാല് വയസുള്ള കുട്ടിയടക്കം രണ്ടുപേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത്, സഹോദരീപുത്രൻ ഇവാൻ എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റു മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് അഞ്ചുമണിയോടെ വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്ത് വെച്ചായിരുന്നു വള്ളം മറിഞ്ഞത്. മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published.

fake-news-dyfi-cpm-sfi-social-media Previous post സാമൂഹ്യമാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണം: ഡിവൈഎഫ്ഐ
guinnes-america-yoga-modi-prime-minister Next post ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി നരേന്ദ്ര മോദി നയിച്ച യുഎന്നിലെ യോഗ അഭ്യാസ ചടങ്ങ്