
ലൈഫ് പദ്ധതിയിൽ പേര് ചേർക്കാത്തതിന് പഞ്ചായത്ത് ഓഫീസിന് തീയിട്ടു; അക്രമി പിടിയിൽ
പഞ്ചായത്ത് ഓഫീസിന് തീയിട്ടയാൾ പിടിയിൽ. മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കീഴാറ്റൂർ സ്വദേശി മുജീബ് റഹ്‌മാനാണ് പിടിയിലായത്. ലൈഫ് പദ്ധതിയിൽ പേര് ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്നാണ് സൂചന. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. പഞ്ചായത്ത് ഓഫീസിലേയ്ക്ക് കയറി വന്ന ഇയാൾ കുറച്ച് സമയം ഉദ്യോഗസ്ഥരുമായി തർക്കിച്ച ശേഷം കൈയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് ഫയലുകൾക്ക് തീയിടുകയായിരുന്നു.
ഫയലുകൾ കത്തിയതിനൊപ്പം കമ്പ്യൂട്ടറുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിനിടെ അക്രമിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.