
ലോകസംഗീത ദിനത്തിൽ വയലാർ രാമവർമ സാംസ്കാരിക വേദി പാൽകുളങ്ങര അംബികദേവിയെ ആദരിച്ചു
കേരളം ആദരിക്കേണ്ട സഗീതജ്ഞ: മന്ത്രി G. R അനിൽ
കേരളം ആദരിക്കേണ്ട മഹാപ്രതിഭയായ സംഗീതജ്ഞ ആണ് പാൽകുളങ്ങര അംബികദേവി. കേരളത്തിൽ നിരവതി ശിഷ്യ സമ്പത്തുകൊണ്ട് സംഗീത സപര്യ ഇപ്പോഴും തുടരുന്ന അംബികദേവിക്ക് ലോക സംഗീത ദിനമായ ഇന്ന് അവരുടെ വസതിയിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞ പുരസ്കാരം നൽകികൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. വയലാർ രാമവർമ സാംസ്കാരിക വേദി പ്രസിഡണ്ട് G. രാജ്മോഹൻ അദ്ധ്യഷത വഹിച്ച ചടങ്ങിൽ സ്വാമി ഗുരുരത്നം ജാനതപസ്സി അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ നിയമസഭ സ്പീക്കർ M. വിജയകുമാർ, വാർഡ് കൗൺസിലർ മാധവദാസ്, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ഭാരവാഹികളായ സബീർ തിരുമല, ഗോപൻ ശാ സ്തമംഗലം , മൂക്കംപാല മൂട് രാധാകൃഷ്ണൻ, പനമൂട് G വിജയകുമാർ, പ്രേമചന്ദ്രൻ നായർ മണക്കാട്, രഞ്ജിനി സുധീരൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സംഗീതജൻ കണ്ണൻ അംബികദേവിയെ പരിചയപ്പെടുത്തി. തുടർന്ന് അംബികദേവിയുടെ ശിഷ്യർ പ്രശസ്ത കൃതികൾ ആലപിച്ചു.