
ലൈംഗികാതിക്രമം: നിർമാതാവ് അസിത് മോദിക്കെതിരേ പരാതിയുമായി യുവനടി, കേസെടുത്തു
യുവനടിയുടെ പരാതിയെത്തുടർന്ന് ടെലിവിഷൻ പരമ്പരയുടെ നിർമാതാവ് അസിത് മോദിക്കെതിരേയും മറ്റ് രണ്ടുപേർക്കെതിരെയും ലൈംഗികാതിക്രമത്തിന് മുംബൈ പോലീസ് കേസെടുത്തു. ‘താരക് മേത്താ കാ ഉൾട്ട ചഷ്മ’ പരമ്പരയുടെ നിർമാതാവിനും മറ്റ് രണ്ടുപേർക്കെതിരേയുമാണ് മുംബൈ പോലീസ് കേസെടുത്തത്.
ലൈംഗികപീഡനം ഉൾപ്പടെ വിവിധവകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പവായ് പോലീസ് പറഞ്ഞു. കഴിഞ്ഞമാസമാണ് യുവനടി ലൈംഗികാതിക്രമം ആരോപിച്ച് പോലീസിനും ദേശീയ വനിതാ കമ്മിഷനും പരാതി നൽകിയത്. അതേസമയം, നടിയുടെ ആരോപണം നിർമാതാവ് നിഷേധിച്ചിട്ടുണ്ട്.