
മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പഴയ പ്രസ്താവനകള്‍ സ്വപ്ന വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുന്നു – കെ ടി ജലീല്‍
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുന്‍മന്ത്രി കെ.ടി ജലീല്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കെ.ടി ജലീല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. സ്വപ്ന നടത്തിയത് പുതിയ വെളിപ്പെടുത്തലുകള്‍ അല്ല. മുന്‍പും ഇതുപോലെ അടിസ്ഥാന രഹിതമായ വെളിപ്പെടുത്തല്‍ അവര്‍ നടത്തിയിട്ടുണ്ട്. മൂന്ന് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. അപ്പോഴൊന്നും പുറത്ത് പറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ എങ്ങനെ പറയുന്നു. മുന്‍പ് നടത്തിയ പ്രസ്താവനകള്‍ തന്നെ സ്വപ്ന വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ്. ഇതിലൊന്നും ഞങ്ങള്‍ക്ക് ഭയമില്ല. മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി ഏതു കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ല. അത്ര വലിയ ആത്മ വിശ്വാസത്തില്‍ പറയാനാകും. പി.സി ജോര്‍ജ് സ്വപ്നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിനെതിരെ ലോകവ്യാപകമായി വന്‍പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബി.ജെ.പി യുടെ പ്രേരണയില്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് യു.ഡി.എഫ് ഇന്ധനം പകരുന്നു എന്നും കെ ടി ജലീല്‍ പറഞ്ഞു.
