school-chennithala-childrens

പുതിയ തലമുറ പുസ്തക വായനയിൽ നിന്നും അകന്നിട്ടില്ല: ചെന്നിത്തല

പുതിയ തലമുറ പുസ്തക വായനയിൽ നിന്നും അകന്നു എന്നത് പൂർണമായി ശരിയല്ലെന്നും എന്നാൽ വായനയുടെ വ്യാപ്തി പൊതുവെ കുറഞ്ഞിട്ടുണ്ടെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രേഷ്ഠ സാഹിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന വാരാഘോഷം പേയാട് കണ്ണശ മിഷൻ സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ മാധ്യമങ്ങളോടുള്ള താല്പര്യം കൊണ്ട് പുസ്തകപ്രസാദനം കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണമായും നിലച്ചിട്ടില്ലെന്നും അത് അക്ഷരങ്ങളുടെ മൂല്യത്തെ വിളിച്ചറിയിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ മീഡിയ കുട്ടികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍ അച്ചടിമാധ്യമത്തില്‍ നല്ലവായനകള്‍ തെരഞ്ഞെടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികളെ സഹായിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായന വാരാഘോഷത്തിന്റെ ഭാഗമായി ശ്രേഷ്ഠയുടെ 100 ഓളം പുസ്തകങ്ങൾ രമേശ് ചെന്നിത്തല വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. ഓൺലൈൻ മാധ്യമങ്ങളെക്കാൾ ഇന്നും നല്ലത് പുസ്തകങ്ങളാണ്. ഒരു പുസ്തകം ആകുമ്പോൾ ആ കഥയുമായും അക്ഷരവുമായി ഒരു ആത്മബന്ധം ഉണ്ടാകും. മാറിമാറി പുസ്തകങ്ങൾ വായിക്കുന്നതിലൂടെ കുട്ടികൾക്ക് പുസ്തകത്തോട് ഒരു അടുപ്പം തോന്നും. പുസ്തകങ്ങൾ നാടിൻ്റെ സംസ്കാരത്തിൻ്റെ അടയാളപ്പെടുത്തലുകളായതിനാൽ എന്നും പുസ്തകങ്ങൾ നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്ന് വായനാദിന സന്ദേശം നൽകികൊണ്ട് മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായർ ഐഎഎസ് പറഞ്ഞു.

സ്ക്കൂൾ മാനേജർ ആനന്ദ് കണ്ണശ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ. ശ്രീവത്സൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. ശ്രേഷ്ഠസാഹിതി ചെയർമാൻ അഡ്വ പ്രാണകുമാർ സ്വാഗതവും സ്ക്കൂൾ ഹെഡ്മിസ്ട്രസ് സി.ആർ. ശ്രീദേവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

yoga-veena-ayush-club Previous post 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
cpm-sfi-fake-certificate-university Next post സംഘടനയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിച്ചു’; നിഖില്‍ തോമസിനെ പുറത്താക്കി എസ്എഫ്‌ഐ