
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കാറില്‍ കൊണ്ടു പോയത് വിജിലന്‍സ്
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കാറില്‍ കൊണ്ടു പോയത് വിജിലന്‍സ് ആണെന്ന് സൂചന. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരിതയുടെ ഫ്ലാറ്റിലെത്തി സരിത്തിനെ കസ്റ്റഡിയിലെടുത്തത്. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാന്‍ കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന വിവരം. വിജിലന്‍സ് നോട്ടീസ് നല്‍കിയില്ല എന്ന് സ്വപന ആരോപിക്കുന്നു. എന്നാല്‍ നോട്ടീസ് നല്‍കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിജിലന്‍സ് പറയുന്നത്. അതേസമയം ലൈഫ് മിഷന്‍ കേസാണെങ്കില്‍ വിജിലന്‍സ് ആദ്യം കൊണ്ടു പോകേണ്ടത് ശിവശങ്കറിനെയാണെന്നാണ് സ്വപ്‌ന ഫ്രതികരിച്ചത്. ഇന്ന് രാവിലെയാണ് തന്‍റെ ഫ്ലാറ്റില്‍ നിന്നും സരിത്തിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയതെന്ന് സ്വപ്ന വെളിപ്പെടുത്തിയത്. പൊലീസാണെന്ന് പറഞ്ഞാണ് അവരെത്തിയതെങ്കിലും യൂണിഫോമോ ഐ ഡി കാര്‍ഡോ ഉണ്ടായിരുന്നില്ലെന്നും രാവിലെ മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സംഘമെത്തി സരിത്തിനെ തട്ടികൊണ്ടുപോയതെന്നും അവര്‍ പറഞ്ഞിരുന്നു. സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫ്ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
