
500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ
എയർ ഇന്ത്യയെ കടത്തിവെട്ടി
വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. എയർബസിൽ നിന്ന് പുതിയ 500 വിമാനങ്ങളാണ് ഇൻഡിഗോ വാങ്ങാൻ പോകുന്നത്. ഈ അടുത്ത് 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെ ഇതോടെ ഇൻഡിഗോ പിന്നിലാക്കി. ഈ മാസം 19ന് പാരിസ് എയർ ഷോയിൽ വച്ചാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം ഈ വർഷം ഫെബ്രുവരിയിലാണ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ ബോയിംഗുമായി ധാരണയായത്. 70 ബില്ല്യൺ ഡോളറിനായിരുന്നു കരാർ. നിലവിൽ ഒരു ദിവസം 1800 വിമാനങ്ങളാണ് ഇൻഡിഗോയുടേതായി സർവീസ് നടത്തുന്നത്. 78 ആഭ്യന്തര എയർപോർട്ടുകളെയും 20 രാജ്യാന്തര എയർപോർട്ടുകളെയും ഇൻഡിഗോ വിമാനങ്ങൾ ബന്ധിപ്പിക്കുന്നുണ്ട്.