
മൂന്നംഗ ചുരുക്ക പട്ടികയായി; ജൂൺ 30 ന് മുൻപ് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ പ്രഖ്യാപിക്കും
സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ ചുരുക്ക പട്ടികയ്ക്ക് യൂണിയന്‍ പബ്ലിക് കമ്മിഷൻ അംഗീകാരം നൽകി. ജയില്‍ മേധാവി കെ. പദ്മകുമാര്‍, അഗ്‌നിരക്ഷാവിഭാഗം മേധാവി ഷേഖ് ദര്‍വേശ് സാഹേബ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.
ഇവരിൽ നിന്ന് ഒരാളെ ഈ മാസം 30-നുമുമ്പ് പോലീസ് മേധാവിയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും.
നിലവിലെ ഡിജിപി അനില്‍കാന്ത് ജൂൺ 30-ന് വിരമിക്കുന്നതിനാലാണ് പുതിയ നിയമനം നടത്തുന്നത്. ജയില്‍ മേധാവി കെ. പദ്മകുമാറാണ് സീനിയോറിറ്റിയില്‍ ഒന്നാമതുള്ളത്. എട്ടുപേരുടെ പട്ടികയില്‍ നിന്ന് ഉന്നതതല യോഗം മൂന്ന് പേരെ നിര്‍ദേശിക്കുകയായിരുന്നു. യു.പി.എസ്.സി. ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ചീഫ് സെക്രട്ടറി വി.പി. ജോയ്, പോലീസ് മേധാവി അനില്‍കാന്ത് എന്നിവരടക്കം ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.