
പ്ലസ്ടു കോഴക്കേസിൽ കെ.എം ഷാജിക്കെതിരായ ഇഡി കേസ് ഹൈക്കോടതി റദ്ദാക്കി
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരായ ഇഡി കേസും, ഷാജിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയ നടപടികളും ഹൈക്കോടതി റദ്ദാക്കി. നേരത്തെ കേസിലെ എഫ്‌ഐആറും കോടതി റദ്ദുചെയ്തിരുന്നു.
അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കെഎം ഷാജി അടക്കം 30 പേര്‍ക്കെതിരെ ഇഡി കേസെടുത്തിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു കേസിൽ കെ.എം ഷാജിയുടെ നിലപാട്.
എന്നാൽ അഴീക്കോട് മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. സ്‌കൂളിലെ വരവ് ചെലവ് കണക്കുകളിലും, സാക്ഷിമൊഴികളിലും ഇത് വ്യക്തമാണെന്നും പറയുന്നുണ്ട്.
