fencilng-asian-medel-bhavani -devi

ചരിത്ര വിജയം നേടി ഭവാനി ദേവി; ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യൻ താരം

ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഭവാനി ദേവി. ചൈനയിലെ വുക്സിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലാണ് ഭവാനി ദേവി നേടിയത്.

ക്വാർട്ടർ ഫൈനലിൽ വനിതകളുടെ സാബ്രെ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ മിസാകി എമുറയെയാണ് ഭവാനി തോൽപ്പിച്ചത്. മിസാകിക്കെതിരെ താരത്തിന്റെ കരിയറിലെ ആദ്യ ജയമായിരുന്നു ഇത്‌. എന്നാൽ സെമിഫൈനലിൽ ഭവാനിക്ക് ഈ വിജയം തുടരാനായില്ല.

സെമിഫൈനലില്‍ ഉസ്ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോടാണ് ഭവാനി തോറ്റത്. 15-14 എന്ന സ്‌കോറിനായിരുന്നു ഉസ്‌ബെക് താരത്തിന്‌റെ ജയം. കസാക്കിസ്ഥാന്റെ ഡോസ്പേ കരീനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്‌റെ ക്വാര്‍ട്ടര്‍ പ്രവേശനം

Leave a Reply

Your email address will not be published.

Previous post ഇന്ത്യൻ ടീമിൽ പരസ്‌പര സൗഹൃദമില്ല, സഹതാരങ്ങൾ മാത്രം; ആർ അശ്വിൻ
Next post എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി