
സംസ്കാര സാഹിതി വിചാരസദസ്സ് സമാപിച്ചു
കെ പി സി സി കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസമായി നടന്നു വന്ന വിഭജനം -വിദ്വേഷം
-ഒരു സർഗ്ഗ വിചാരണ” എന്ന ശീർഷകത്തിലുള്ള “വിചാരസദസ്സ്” നാലാഞ്ചിറ മാർഇവാനിയോസ് കോളേജ് നഗരിയിലെ റിന്യൂവൽ സെൻ്ററിൽ സമാപിച്ചു.
എം.എൻ.കാരശ്ശേരി, കല്പറ്റ നാരായണൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഡോ.ജെ.എസ്. അടൂർ, ചെറിയാൻ ഫിലിപ്പ്, സണ്ണിക്കുട്ടി എബ്രഹാം, സിബി സത്യൻ, ഡോ.എം.ആർ.തമ്പാൻ, പ്രൊഫ. കാട്ടൂർ നാരായണപിള്ള, ഡോ.ജോളി സക്കറിയ, സമദ് മങ്കട, അജയൻ കല്ലിംഗൽ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.സമാപന സമ്മേളനം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. എൻ.വി.പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.പ്രതാപൻ, കെ. എം.ഉണ്ണികൃഷ്ണൻ, രാജേഷ് മണ്ണാമ്മൂല, കാരയിൽ സുകുമാരൻ, ഗിരിജാ സേതുനാഥ്, കെ.ആർ.ജി.ഉണ്ണിത്താൻ, പ്രദീപ്പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു. നവംബർ 30 വരെ നീണ്ടു നില്ക്കുന്ന ആറു മാസത്തെ പ്രവർത്തന പരിപാടികൾക്ക് വിചാര സദസ്സിൽ രൂപമായതായി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു. ജൂലൈ 15 നു മുമ്പ് പതിനാലു ജില്ലകളിലും സാഹിത്യ പ്രവർത്തകരുടെ കൺവെൻഷനുകളും ആഗസ്റ്റ് 15 ന് മുമ്പ് ജില്ലാ ക്യാമ്പുകളും നടത്തും.