
ഇര്‍ഫാന്‍ ഖാനോട് അസൂയ തോന്നിയിട്ടില്ല; അദ്ദേഹത്തെ അടുത്ത് അറിയില്ലായിരുന്നുവെന്ന് മനോജ് ബാജ്പേയ്
2000-ത്തിന്റെ തുടക്കത്തില്‍ ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് മത്സരിച്ച് അഭിനയിച്ച താരങ്ങളാണ് മനോജ് ബാജ്‌പേയും ഇര്‍ഫാന്‍ ഖാനും. എന്നാൽ തനിക്ക് ഒരിക്കലും ഇര്‍ഫാന്‍ ഖാനോട് അസൂയ തോന്നിയിട്ടില്ലെന്ന് മനോജ് ബാജ്പേയ് ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇര്‍ഫാനോട് അസൂയ തോന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, അസൂയ തോന്നണമെങ്കില്‍ അറിയുന്ന ആളായിരിക്കണമെന്നും തനിക്ക് ഇര്‍ഫാന്‍ ഖാനെ അടുത്തറിയില്ലെന്നുമാണ് മനോജ് പറഞ്ഞത്. “ഡല്‍ഹി ദിനങ്ങളിലാണ് ഷാരൂഖ് ഖാനെ പരിചയപ്പെടുന്നത്. അന്ന് മുതല്‍ അദ്ദേഹത്തോട് അസൂയ തോന്നേണ്ടതായിരുന്നു എന്നും മനോജ് കൂട്ടിച്ചേര്‍ത്തു. ഈ തലമുറയിലെ നസീറുദ്ദീന്‍ ഷാ-ഓം പുരിയാണോ താങ്കൾ എന്ന ചോദ്യത്തിന് 1970-80 കളില്‍ ഹിന്ദി സിനിമയില്‍ പരസ്പരം മത്സരിച്ച് അഭിനയിച്ചവരായിരുന്നെങ്കിലും ഇരുവരും പരസ്പരം പ്രശംസിക്കാറുണ്ടെന്ന് മനോജ് പ്രതികരിച്ചു.
1983 ൽ പുറത്തിറങ്ങിയ ഗോവിന്ദ് നിഹലാനിയുടെ ‘അര്‍ഥ് സത്യ’ എന്ന ചിത്രത്തിലെ ഓം പുരിയുടെ കഥാപാത്രത്തില്‍ തനിക്ക് അസൂയ തോന്നിയതായി നസിറുദ്ദീന്‍ ഷാ ഒരു ആഭിമുഖ്യത്തിൽ പറഞ്ഞിരുന്നു. ഈക്കാര്യം ചോദിച്ചപ്പോള്‍, വിശാല്‍ ഭരദ്വാജിന്റെ ഗ്യാങ്സ്റ്റര്‍ ചിത്രമായ മഖ്ബൂല്‍ (2004) ല്‍ ഇര്‍ഫാന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തെ പോലെ ഒന്ന് താനും ആഗ്രഹിച്ചിരുന്നുവെന്ന് മനോജ് പറഞ്ഞു.
“ചിത്രത്തില്‍ മഖ്ബൂലായി കെ.കെ മേനോനാണ് ആദ്യം അഭിനയിക്കാനിരുന്നത്. എന്നാല്‍ അത് നടന്നില്ല. പകരം അഭിനയിക്കാന്‍ വിശാലിനെ പല തവണ താന്‍ വിളിച്ചു ചോദിച്ചു. സത്യ (1998) എന്ന സിനിമയില്‍ ഗുണ്ടാ കഥാപാത്രത്തെ അവതരിപ്പിച്ചതിനാല്‍ വിശാല്‍ വിസമ്മിതിച്ചു” എന്ന് മനോജ് കൂട്ടിച്ചേർത്തു.
അനുരാഗ് കശ്യപിന്റെ ഗ്യാങ്സ്റ്റര്‍ ചിത്രമായ ഗാങ്സ് ഓഫ് വാസിപൂര്‍ (2012), രാജ് – ഡികെയുടെ പ്രൈം വീഡിയോ ഇന്ത്യ സ്പൈ ത്രില്ലര്‍ പരമ്പര ദി ഫാമിലി മാന്‍ (2019) എന്നിവയ്ക്ക് ശേഷമാണ് തനിക്ക് സ്വീകാര്യത ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ തന്നെപ്പോലുള്ള ഇന്ത്യന്‍ അഭിനേതാക്കളെ ‘ചീപ്പ് ലേബര്‍’ ആയാണ് പരിഗണിക്കാറുള്ളത്. ദി ഫാമിലി മാന്‍ പോലുള്ള ഒരു ഹിറ്റ് അന്താരാഷ്ട്ര ഷോയ്ക്ക് തനിക്ക് കിട്ടേണ്ടിയിരുന്ന പണം ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.