modi-travel-america

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കം,പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കും

പ്രതിരോധവാണിജ്യമേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കമാകും. അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അമേരിക്കൻ കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യും.വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുക.ജെറ്റ് വിമാനങ്ങൾ മുതൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ  യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 21 ന് ന്യൂയോർക്കിൽ നടക്കുന്ന യോഗദിന പരിപാടികൾക്കും മോദി നേതൃത്വം നൽകും. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ മോദി ഈജിപ്തിലേക്ക് പോകും

Leave a Reply

Your email address will not be published.

Previous post അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം, സഹിക്കാനാകാതെ യുവതിയുടെ പരാതി, ഭ‍ർത്താവടക്കം 4 പേ‍ർക്കെതിരെ കേസ്
Next post ഇഡ്‍ലി, രസഗുള, പപ്പടം..; മോദിയുടെ വരവ് ആഘോഷിക്കാൻ രുചിയേറും ‘മോദി ജി താലി’ തയാറാക്കി യുഎസ് റെസ്റ്റോറന്‍റ്