
കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരന് മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയതാണെന്ന് വിവരം
കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ളാക്കാട്ടൂര്‍ സ്വദേശി ജോസ് ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.
പൂവന്തുരുത്തിലെ വ്യവസായ മേഖലയിലുള്ള സ്ഥാപനത്തിലേക്ക് കടക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ ജോസ് തടഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് ഇയാളെ പ്രതി ആക്രമിച്ചത്. ജോസിനെ പ്രതി കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് വിവരം.