പനി പിടിച്ച് കേരളം; 18 ദിവസത്തിനിടെ ചികിത്സ തേടിയത് ഒന്നര ലക്ഷം പേർ

മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകൾ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച് 13 പേരും മരിച്ചു.

അതേസമയം പകർച്ചവ്യാധികൾക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ച പനി ബാധിച്ചവരുടെ എണ്ണം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ല. കഴിഞ്ഞ ആറു മാസത്തിനിടെ 30-ൽ കൂടുതൽ ആളുകൾ എലിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ട്. 20-ൽ കൂടുതൽ ആളുകൾ ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്.

Leave a Reply

Your email address will not be published.

Previous post കേരള സർവകലാശാലയിൽ ചട്ടവിരുദ്ധമായി രജിസ്ട്രാറെ നിയമിച്ചു; വി.സി.യോട് വിശദീകരണം തേടി ഗവർണർ
Next post ‘ആദിപുരുഷി’നെതിരെ പ്രതിഷേധം; നേപ്പാളിൽ ഇന്ത്യൻ സിനിമകൾക്ക് വിലക്കേർപ്പെടുത്തി