പണം വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തമായി കണ്ണിൽ കുത്തുന്നതിന് തുല്യം’; വിജയ്

സ്വന്തം വിരല്‍ ഉപയോഗിച്ച് കണ്ണില്‍ കുത്തുന്നതുപോലെയാണ് പണം വാങ്ങി വോട്ട് ചെയ്യുന്നതെന്ന് നടന്‍ വിജയ്. സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍. സ്വന്തം വിരല്‍ ഉപയോഗിച്ച് സ്വന്തമായി കണ്ണില്‍ കുത്തുക എന്നു കേട്ടിട്ടുണ്ടോ അതാണ് പണം വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഒരു വോട്ടിന് 1000 രൂപയെന്ന് കരുതുക. ഒന്നര ലക്ഷം ആളുകള്‍ക്ക് 15 കോടി രൂപ. ജയിക്കാന്‍ ഇത്രയും കോടികള്‍ ചെലവഴിക്കുന്നവര്‍ ഇതിലും എത്രയോ പണം നേരത്തെ സമ്പാദിച്ച് കാണുമെന്ന് ചിന്തിച്ചു നോക്കൂ. വിദ്യാര്‍ഥികള്‍ ഇതെല്ലാം മനസിലാക്കണമെന്ന് ഞാന്‍ ആ?ഗ്രഹിക്കുന്നു’. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്നും വിജയ് പറഞ്ഞു. ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും ആറ് വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് പരിപാടിയെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുക്കുമെന്ന് വിജയ് മക്കള്‍ ഇയക്കം ചുമതലക്കാര്‍ അറിയിച്ചിരുന്നു. ഇവര്‍ക്കു വേണ്ട യാത്ര സൗകര്യങ്ങളും വിജയ് മക്കള്‍ ഇയക്കം ഏര്‍പ്പാടാക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous post സോഫ്റ്റ് ബോൾ ഇന്ത്യൻ ടീമിൽ
Next post കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു; നാല് വർഷത്തിനുള്ളിൽ പൂർത്തിയാകും