
അവയവദാനം സുതാര്യമായി തുടരണം: ഐ.എം.എ.
അവയവദാനവുമായി ബന്ധപ്പെട്ട് കോടതിയുടെ ഇടപെടലും ഇനി വരാനിരിക്കുന്ന അന്തിമ വിധിയും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാന്‍ സഹായകരമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കേരളത്തില്‍ ആയിരക്കണക്കിന് രോഗികള്‍ മരണത്തെ നേരില്‍ കണ്ട് അവയവദാനത്തിനായി കാത്തിരിക്കുന്നതിനാല്‍ ഈ മഹത്തായ പ്രക്രിയ അനസ്യൂതം തുടരേണ്ടതാണ്.
ഇതില്‍ സുതാര്യത ഉറപ്പുവരുത്തി വേണം മുന്നോട്ട് പോകുവാന്‍.
ജീവിച്ചിരിക്കുന്ന ആള്‍ക്കാരില്‍ നിന്നും അവയവം നല്കുന്ന രീതിയേക്കാള്‍ ലോകത്തെമ്പാടും കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മരണാനന്തര അവയവദാന പ്രക്രിയ നിലനില്‍ക്കേണ്ടത് നിരവധി ജീവനുകള്‍ സംരക്ഷിക്കുവാന്‍ സഹായിക്കും.