
വാട്‌സാപ്പ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന വിവരം; കണ്ണൂരിൽ കടലിൽ ചാടി മരിച്ച് യുവതി
കണ്ണൂർ ബേബി ബീച്ചിനടുത്ത് യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് മരിച്ചത്. വൈകിട്ടോടെ ബേബി ബീച്ചിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്സ്ആപ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന സൂചന നൽകിയതിന് ശേഷമായിരുന്നു റോഷിത കടലിൽ ചാടിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.