കെ.കരുണാകരന്റെ ജന്മദിനത്തില്‍ കരുണാസാഗരം നിര്‍ധനയായ
യുവതിയുടെ വിവാഹം നടത്തിക്കൊടുക്കുന്നു

മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ ജന്മദിനമായ ജൂലൈ അഞ്ചിനോടനുബന്ധിച്ച് നിര്‍ധന കുടുബത്തിലെ യുവതിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ലീഡര്‍ കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ തീരുമാനിച്ചതായി വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ പത്മജാ വേണുഗോപാല്‍ അറിയിച്ചു. നാളെമുതല്‍ ജൂലൈ നാലുവരെ ഇതിനായി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കും. എല്ലാ ജന്മദിനങ്ങളിലും ഇത്തരം നിരാലംബരായവര്‍ക്ക് സഹായമെത്തിക്കുന്ന ‘കരുണാസാഗരം’ പദ്ധതിയില്‍പെടുത്തിയാണ് വിവാഹം നടത്തിക്കൊടുക്കുന്നത്. കഴിഞ്ഞ തവണ നിര്‍ധനയായ തൃശൂര്‍ സ്വദേശിനിക്ക് വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇതിലേക്കായി ഉദാരമതികളില്‍ നിന്നും താഴെപ്പറയുന്ന അക്കൗണ്ടുകളിലേക്ക് നാളെമുതല്‍ ജൂലൈ നാലുവരെ സഹായധനം സ്വീകരിക്കുന്നതാണ്. ഫെഡറല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍:-10180100093317, IFSC CODE-FDRL0001018, ഗൂഗിള്‍പേ നമ്പര്‍- 9446609393, ധനലക്ഷ്മി ബാങ്ക് അക്കൗണ്ട് നമ്പര്‍: 012600100153451, IFSC CODE-DLXB0000126, ഫോണ്‍പേ നമ്പര്‍: 9447512440. ചെക്കുകളോ ഡ്രാഫ്റ്റുകളോ അയയ്‌ക്കേണ്ട വിലാസം – സെക്രട്ടറി, കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍, കല്ല്യാണി, ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, വൈ.എം.ആര്‍ റോഡ്, തിരുവനന്തപുരം. മെയില്‍ – k.karunakaranleader@gmail.com, വാട്‌സ്ആപ്പ് നമ്പര്‍: 9446609393.

Leave a Reply

Your email address will not be published.

Previous post സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ
Next post ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ; കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകൾ മന്ത്രിസഭയിൽ ചർച്ച ചെയ്യും