വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവിറക്കി കർണാടക സർക്കാർ

കർണാടകയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിട്ട് സിദ്ധരാമയ്യ സര്‍ക്കാര്‍. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനെറ്റിലാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ കോളേജുകളിലും സ്കൂളുകളിലും ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭരണഘടനയുടെ ആമുഖത്തിന്‍റെ ചിത്രം ചുമരില്‍ വയ്ക്കണമെന്നും നിർദേശമുണ്ട്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഭരണഘടന എഴുതിയതിനു പുറകിലെ ചിന്തകളെ കുറിച്ചും എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കണമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി എച്ച.സി മഹാദേവപ്പ പറഞ്ഞു. ഈ തീരുമാനം യുവാക്കള്‍ക്കിടയില്‍ രാജ്യത്തോട് പ്രതിബദ്ധതയും മതസഹോദര്യവും വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപി നടപ്പിലാക്കിയ മതപരിവര്‍ത്തന നിയമം റദ്ദാക്കാനും, ആര്‍എസ്എസ് നേതാക്കളുടെ പ്രസംഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous post കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരി പ്രതിപട്ടികയിൽ തുടരും; ബിനീഷിന്റെ ഹർജി കോടതി തള്ളി
Next post സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ