‘ബിജെപി വിട്ട് സിപിഎമ്മിൽ പോകുന്നത് കിണറ്റിൽ ചാടുന്നതിന് തുല്യം’ എഎൻ രാധാകൃഷ്ണൻ

സംസ്ഥാന ബിജെപിയിൽ നിന്നുള്ള പ്രമുഖരുടെ രാജിയിൽ പ്രതികരണവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ രംഗത്ത്.ബിജെപി വിട്ട് സി പി എമ്മിൽ പോകുന്നത് കിണറ്റിൽ ചാടുന്നതിന് തുല്യമാണ്. നേതൃത്വത്തിന് പോരായ്മയുണ്ടായിരിക്കും അത് ഞങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകൻ രാമസിംഹൻ  അബൂബക്കർ ബിജെപി വിട്ട സാഹചര്യത്തിലാണ് പ്രതികരണം. നേരത്തേ സംവിധായകൻ രാജസേനൻ, നടൻ ഭീമൻ രഘു എന്നിവരും ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു.

കലാകാരനെന്ന നിലയിൽ സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലാത്തതുകൊണ്ടാണ് രാജി തീരുമാനമെന്ന് അലി അക്ബർ അറിയിച്ചു. ഇനിയൊരു രാഷ്ട്രീയ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമഹിംസൻ അബൂബക്കർ ഫേസ് ബുക്ക് പേജിൽ കുറിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന് അയച്ച രാജിക്കത്തും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. കുറച്ചുകാലമായി ബിജെപി നേതൃത്വത്തോട് അകന്നു നിൽക്കുകയായിരുന്നു രാമസിംഹൻ അബൂബക്കർ. നേരത്തെ ബിജെപി സംസ്ഥാന സമിതി അംഗത്വമുൾപ്പെടെ എല്ലാ ഭാരവാഹിത്വവും രാമസിംഹൻ ഒഴിഞ്ഞിരുന്നു. 

Leave a Reply

Your email address will not be published.

Previous post ഡല്‍ഹി-മണാലി- ലേ; രാജ്യത്തെ ഏറ്റവും ഉയരത്തിലൂടെയുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു
Next post പാലക്കാട് സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 40ൽ കൂടുതൽ പേർക്ക് പരിക്കേറ്റു