പ്രണയബന്ധം തടയാൻ ശ്രമിച്ച കുട്ടിയെ മർദിച്ചു അവശനാക്കി; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം റസൂല്‍ (19) എന്നിവരെയാണ് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയബന്ധം തടയാൻ ശ്രമിച്ചതിനാണ് ഇരുവരും ചേർന്ന് കുട്ടിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. 

മൂന്നു മക്കളുടെ അമ്മയായ യുവതി, ദിവസങ്ങള്‍ക്കു മുൻപ് മക്കളെ ഉപേക്ഷിച്ചു റസൂലിനൊപ്പം ഒളിച്ചോടിയിരുന്നു. ഇതേതുടർന്ന് ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തപ്പോൾ യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതാണെന്ന് പറഞ്ഞാണ് യുവതി കോടതിയില്‍ നിന്നു ജാമ്യം നേടിയത്. എന്നാല്‍ ഇതിനു ശേഷവും കാമുകനുമായി യുവതി ബന്ധം തുടർന്നു.  

ഇവര്‍ തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മർദിച്ചത്. സംഭവത്തിൽ പ്രതികൾക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ൻഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous post വിഐപി വരുമ്പോൾ വൈദ്യുതി മുടങ്ങരുത്; സർക്കുലറുമായി തമിഴ്നാട് വൈദ്യുതി ബോർഡ്‌
Next post ഡല്‍ഹി-മണാലി- ലേ; രാജ്യത്തെ ഏറ്റവും ഉയരത്തിലൂടെയുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു